പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ നിറമാല വിളക്കുത്സവത്തിനിടെയാണ് ആനയിടഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ നിറമാലയോടനുബന്ധിച്ച് പറവെപ്പ് ചടങ്ങ് നടക്കുമ്പോൾ ആന അക്രമാസക്തനാകുകയായിരുന്നു. മണിക്കൂറോളം ക്ഷേത്രപരിസരത്ത് ഇടഞ്ഞ ആന പരഭ്രാന്തി സൃഷ്ടിച്ചു.

പുത്തൂര്‍ ദേവിസുധന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആറു ബൈക്കുകള്‍ ആന തകര്‍ത്തു. ഏറെ പ്രയാസപ്പെട്ടാണ് പാപ്പാന്മാര്‍ ആനയെ തളച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തളച്ച ആനയെ ക്ഷേത്രപരിസരത്തു നിന്ന് മാറ്റിയാണ് ചടങ്ങുകൾ തുടർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here