പാതി നരച്ച നീണ്ട താടിയുമായി കോണ്‍ഗ്രസ് ദിനത്തില്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാനപക ദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നീണ്ട താടിക്കാരനായി രാഹുല്‍ ഗാന്ധി. ഇത് ആദ്യമായിട്ടാണ് ഇതുപോലൊരു രൂപത്തില്‍ രാഹുല്‍ എ.ഐ.സി.സി ആസ്ഥാനത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഭാരത് ജോഡോ യാത്രക്കൊപ്പം താടിയും വളര്‍ത്തുകയാണ് രാഹുല്‍ ഗാന്ധി. പാതി നരച്ച നീണ്ട താടിയുമായി കോണ്‍ഗ്രസ് ജന.സെക്രട്ടറിമാര്‍ക്കൊപ്പമാണ് രാഹുല്‍ ഇരുന്നത്.

താടിക്കൊപ്പം ഭാരത് ജോഡോ യാത്രയിലെ വേഷത്തിലും മാറ്റമില്ല. ദില്ലിയിലെ വിറയ്ക്കുന്ന തണുപ്പില്‍ ഒരു ടീഷര്‍ട്ട് മാത്രമിട്ടാണ് ഇന്നും രാഹുല്‍ പുറത്തിറങ്ങിയത്. ഇതേ വേഷത്തില്‍ കഴിഞ്ഞ ദിവസം രാജ്ഘട്ടിലും രാഹുല്‍ എത്തിയിരുന്നു. കൊടുംതണുപ്പിനെ വെല്ലുവിളിച്ച് വീരകഥാപാത്രമാകാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ പരിഹാസം. അതിനിടെ രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തിയതും ദേശീയ രാഷ്ട്രീയത്തിലെ തമാശയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News