‘മസ്ക് അമേരിക്കൻ പ്രസിഡൻ്റാകും’; വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻ്റ്

വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻറിൻ്റെ ട്വീറ്റ്.
ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നും അമേരിക്കയിൽ അടുത്ത വർഷം അഭ്യന്തര കലാപമുണ്ടാകുമെന്നുമാണ് ട്വിറ്ററിലൂടെ ദിമിത്രി മെദ്‌വെദെവ് പ്രവചിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന്റെ അടുത്ത അനുയായികൂടിയാണ് ദിമിത്രി. നിലവിൽ പുടിൻ അധ്യക്ഷനായ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ വൈസ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

അമേരിക്കയിൽ ആഭ്യന്തര കലാപമുണ്ടാകും. ഇതിനെ തുടർന്ന് കാലിഫോർണിയയും ടെക്‌സാസും അമേരിക്കയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും. ഇത് ടെക്‌സാസ്-മെക്‌സിക്കോ യൂണിയൻ നിലവിൽ വരുന്നതിലേക്ക് നയിക്കും. ആഭ്യന്തര യുദ്ധത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇലോൺ മസ്‌ക് വിജയിക്കും എന്നാണ് ദിമിത്രി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

പ്രവചനം നടത്തിയതിന് പിന്നാലെ സംഭവം വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ദിമിത്രിയുടെ ട്വീറ്റിന് മറുപടിയുമായി ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് രംഗത്തെത്തി. ‘എപിക് ത്രെഡ്’ എന്നാണ് മസ്‌ക് ഇതിന് മറുപടി നൽകിയത്.

യൂറോപ്യൻ യൂണിയന്റെ ഭാവിയെ സംബന്ധിച്ചും ദിമിത്രി ട്വിറ്ററിലൂടെ പ്രവചിക്കുന്നുണ്ട്. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തിരിച്ചെത്തും. ബ്രിട്ടൻ്റെ തിരിച്ചെത്തലോടെ യൂറോപ്യൻ യൂണിയൻ തകരും. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ പോളണ്ടും ഹംഗറിയും കയ്യേറും. ജർമനിയും ബാൾട്ടിക്ക് പ്രദേശങ്ങളും ചേർത്ത് ‘ഫോർത്ത് റീച്ച്’ രൂപീകരിക്കപ്പെടും. പോളണ്ടും ഫോർത്ത് റീച്ചും തമ്മിൽ യുദ്ധം നടക്കുകയും യൂറോപ്പ് രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുമെന്നും ദിമിത്രി പ്രവചിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News