വീട്ടിൽനിന്നുള്ള ഭക്ഷണം, മെത്ത… കൊച്ചാർ ദമ്പതികൾക്കും ധൂതിനും പ്രത്യേക പരിഗണന നൽകി കോടതി

വായ്പ്പാ തട്ടിപ്പ് കേസിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക്കിനും വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതിനും പ്രത്യേക പരിഗണന നൽകാൻ നിർദ്ദേശം നൽകി കോടതി. വീട്ടിൽനിന്നുള്ള ഭക്ഷണം, മരുന്നുകൾ, കിടക്ക, മെത്ത, കസേര ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനാണ് പ്രത്യേക സിബിഐ കോടതി നിർദ്ദേശം നൽകിയത്.

കൊച്ചാർ ദമ്പതികൾക്ക് 61 വയസാണെന്നും മുതിർന്ന പൗരന്മാരായ അവരെ മുംബൈ പൊലീസ് ലോക്കപ്പിൽ തറയിൽ കിടന്നുറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും കൊച്ചാർ ദമ്പതികളുടെ അഭിഭാഷകൻ കുഷാൽ മോർ കോടതിയെ അറിയിച്ചിരുന്നു. തണുപ്പ് കൂടിയതിനാൽ അതവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് നടപടി.

ചന്ദ കൊച്ചാറിന് കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാനും കോടതി അനുമതി നൽകി. ഇന്ന് മൂന്നുപേരെയും വീണ്ടും കോടതിക്ക് മുൻപാകെ ഹാജരാക്കും.

ചന്ദ കൊച്ചാർ ഐസിസിഐ സിഇഒ അയിരിക്കെ വീഡിയോകോണിന് അനധികൃതമായി 3250 കോടി രൂപ വായ്പ്പ അനുവദിച്ചെന്നാണ് കേസ്. 2012 മാർച്ച് വരെ 1,730 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News