
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവക്ക് സ്‌നേഹ സമ്മാനവുമായി ഫുട്ബോള്‍ ഇതിഹാസതാരം ലിയോണല്‍ മെസ്സി. തന്റെ കയ്യൊപ്പിട്ട അര്‍ജന്റീനയുടെ ജഴ്സിയാണ് മെസ്സി സമ്മാനമായി സിവയ്ക്ക് അയച്ചു നല്‍കിയത്.
ധോണിയുടെയും കുടുംബത്തിന്റെയും ഫുട്‌ബോള്‍ സ്‌നേഹത്തിനുള്ള ഏറ്റവും വലിയ തെളിവാണ് ഏഴു വയസ്സുള്ള മകളെ തേടിയെത്തിയ മെസ്സിയുടെ സ്‌നേഹ സമ്മാനം.
സിവക്കുവേണ്ടി എന്നെഴുതി കൈയൊപ്പിട്ട അര്‍ജന്റീനന്‍ ദേശീയ ടീമിന്റെ ജഴ്‌സിയാണ് മെസ്സി സിവക്ക് അയച്ചുകൊടുത്തത്. ഈ ജഴ്‌സിയും ധരിച്ച് നില്‍ക്കുന്ന സിവയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അച്ഛനെപ്പോലെ, മകളെപ്പോലെ എന്ന ക്യാപ്ഷനോടൊപ്പം മെസ്സിയുടെ കൈയൊപ്പില്‍ സിവ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം രണ്ടു ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.
ഇന്ത്യന്‍ ടീം കണ്ട മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു മഹേന്ദ്ര സിങ് ധോണി. സമ്മര്‍ദമില്ലാതെ കളിച്ച് അനായാസം കളി ജയിപ്പിക്കുന്ന ബെസ്റ്റ് ഫിനിഷറായ ധോണി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വലിയ ആരാധകനാണ്.
താരത്തിന്റെ ഫുട്ബാള്‍ സ്‌നേഹത്തെ കുറിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ എഫ്.സിയുടെ സഹ ഉടമസ്ഥനായ ധോണി ഫുട്ബാള്‍ താരങ്ങളുമായി അടുത്തബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. താരം ഫുട്ബോള്‍ കളിക്കുന്നതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here