
കൊച്ചു പീടികകൾ മുതൽ ഷോപ്പിംഗ് മാളുകളിൽ വരെ ഓൺലൈൻ പെയ്മെന്റ് രീതികളുണ്ട്. സംസ്ഥാനമാകെ ഇപ്പോൾ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ കെഎസ്ആർടിസിയും ഡിജിറ്റലിന്റെ പാതയിലാണ്.
ഇനി മുതൽ കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. കെ എസ് ആർ ടി സിയും ഉപഭോക്തൃ സൗഹാർദ്ദ പാതയിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിർവഹിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here