വർക്കല കൊല: ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നു, വനിതാ കമ്മീഷൻ

വർക്കലയിൽ പതിനേഴ്കാരിയെ കഴുത്തറത്ത് കൊന്ന കേസിൽ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ.സ്ത്രീവിരുദ്ധ മാനസീകാവസ്ഥ സമൂഹത്തിൽ കൂടിയതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

സ്വന്തം ഇഷ്ടത്തിനെതിരെ മറ്റൊരാൾ പെരുമാറുമ്പോൾ അവരെ ഇല്ലാതാക്കുന്ന പ്രവണത കൂടി വരികയാണ്.ചില സ്ത്രീകളുടെ പണത്തിനോടുള്ള ആർത്തി മാഫിയകൾ മുതലെടുക്കുന്നു.ഇത് ഗൗരവപരമായ വിഷയമാണെന്നും പി സതീദേവി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് സംഘങ്ങൾ പെൺകുട്ടികളെ ഇരകളാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്താണ് പതിനേഴുകാരിയായ സംഗീത എന്ന പെണ്‍കുട്ടിയെ വീടിന് സമീപം കഴുത്തറുത്ത നിലയിൽ ഇന്ന് കണ്ടെത്തിയത്.സംഭവത്തില്‍ നേരത്തെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപുവിനെ പൊലീസ് അറസ്റ്റു ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News