പുതുവത്സരാഘോഷം; കൊച്ചിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ന്യൂ ഇയര്‍ ആഷോഷിക്കാന്‍ കൊച്ചി തയ്യാറെടുക്കുമ്പോള്‍ കനത്ത ജാഗ്രതയിലാണ് പൊലീസും. പാര്‍ട്ടിയുടെ മറവില്‍ നടക്കുന്ന ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഡി ജെ പാര്‍ട്ടികള്‍ നടക്കാന്‍ പോകുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെ അമ്പതോളം കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരിക്കും. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വിവരങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ വാഹനപരിശോധന കര്‍ശനമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നതുള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

ലഹരി ഉപയോഗിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടി നടക്കുന്നിടത്ത് നിരീക്ഷണ ക്യാമറയുണ്ടാകണം. രാത്രി 12ന് ശേഷം ആഘോഷങ്ങള്‍ പാടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡി ജെ പാര്‍ട്ടികളുടെ സംഘാടകര്‍ക്കുള്‍പ്പെടെ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ന്യൂ ഇയര്‍ പാര്‍ട്ടി സംഘാടകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here