തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം; ത്രിപുരയില്‍ ബിജെപി MLA രാജിവെച്ചു

ത്രിപുര ബിജെപി എംഎല്‍എ ദിപ ചന്ദ്ര ഹ്റാംഗ്വാള്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദിപ ചന്ദ്ര തന്റെ രാജി സമര്‍പ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണമാണ് രാജിയ്ക്ക് പിന്നിലെന്ന് എംഎല്‍എ പറഞ്ഞു.

കരംചര സംവരണ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് ദിപ ചന്ദ്ര ഹ്റാംഗ്വാള്‍. അതേസമയം, യഥാര്‍ഥ കാരണമെന്താണെന്ന് ഉടനെ തന്നെ പറയുമെന്ന സൂചനയും അദ്ദേഹം നല്‍കി. ത്രിപുരയില്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ എംഎല്‍എയാണ് ദിപ ചന്ദ്ര ഹ്റാംഗ്വാള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel