കൊവിഡ്; അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ നിര്‍ണായകം

രാജ്യത്ത് അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ വളരെ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്തു നിന്ന് വരുന്നവരില്‍ കൊവിഡ് കേസുകള്‍ കണ്ടുവരുന്നതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ 2 ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ ജനുവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ചൈനയില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദം ലോകത്തിനാകെ ഭീഷണിയായിരിക്കെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരാഴ്ച്ചയില്‍ ബിഹാറില്‍ കൊവിഡ് കേസുകളില്‍ പത്ത് മടങ്ങ് വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍, കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തും ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News