വിഴിഞ്ഞത്ത് നോഫിഷിംഗ് സോണ്‍ ഇല്ല

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോഫിഷിംഗ് സോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ തടസ്സങ്ങളില്ലാതെ മത്സ്യബന്ധനം നടത്താനുള്ള ചില ക്രമീകരണങ്ങളെക്കുറിച്ച് മാത്രമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചചെയ്തു മാത്രമെ സ്വീകരിക്കൂ എന്നും മറിച്ചുള്ള മുഴുവന്‍ പ്രചാരണവും വസ്തുതാവിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here