സോളാര്‍ പീഡനം; ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി

സോളാര്‍ പീഡന പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി. മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് അദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്യുന്നില്ലെന്നും മറ്റുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന സിബിഐ കണ്ടെത്തലിനെതിരെ ഹര്‍ജി നല്‍കുമെന്ന രീതിയില്‍ നിലപാട് മാറ്റിയിരിക്കുകയാണ് പരാതിക്കാരി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പരാതിക്കാരി പറഞ്ഞു.

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും എതിരായ പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ ഇന്ന് റിപ്പോര്‍ട്ട് നല്‍കി. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ് അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി.

കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും പരാതിയില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതോടെ എല്ലാ കേസിലെയും പ്രതികളെ കുറ്റമുക്തരാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് സിബിഐ. ഇതിനെതിരെയാണ് പരാതിക്കാരി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News