ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍; ഉന്നതതല യോഗം വിളിച്ച് അമിത്ഷാ

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ജമ്മുകശ്മീരിന്റെ വികസനം, സുരക്ഷ എന്നിവ വിലയിരുത്താനാണ് യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല, ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, വിവിധ മന്ത്രാലയം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മുകശ്മീരില്‍ തുടരുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച വിഷയങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നു എന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.

ജമ്മുകശ്മീരില്‍ നടക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പദ്ധതികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച ആലോചനകളും നടന്നു. ജമ്മുകശ്മീരില്‍ ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here