നരേന്ദ്ര മോദിയെ പരിഹസിച്ച് പോസ്റ്റിട്ട തൃണമൂല്‍ നേതാവിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദിനെതിരെ പൊലീസ് കേസെടുത്തു. മോദിയുടെ വേഷത്തെ കളിയാക്കിയെന്ന് പറഞ്ഞാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേഘാലയയിലെ ഖാസി പരമ്പരാഗത വസ്ത്രം ധരിച്ച പ്രധാനമന്ത്രിയെ തൃണമൂല്‍ എം പി പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആസാദിനെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മേഘാലയയിലെ ഒരു സംഘടന ഇന്നലെ സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

മേഘാലയ സന്ദര്‍ശനത്തിനിടെ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ മോദിയെ പരിഹസിച്ചായിരുന്നു ആസാദ് ട്വിറ്ററില്‍ കുറിപ്പിട്ടത്. എന്നാല്‍ കേസെടുത്തതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. അവരോട് താന്‍ മാപ്പ് പറയുന്നു. നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളോട് അപാരമായ ബഹുമാനവും അഭിമാനവും ഉണ്ട്. അറിയാതെയുള്ള പരാമര്‍ശം മൂലമുണ്ടായ വേദനയില്‍ താന്‍ ഖേദിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞ താന്‍ ആവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ബഹുമാനിക്കാനും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പാതയാണ് താന്‍ എപ്പോഴും പിന്തുടരുന്നത്. ആ പാതയില്‍ നിന്ന് അശ്രദ്ധമായി വ്യതിചലിക്കുന്നതായി തോന്നുന്നതെന്തും തികച്ചും ഖേദകരമാണെന്നും ട്വീറ്റില്‍ മാപ്പു പറഞ്ഞ് കൊണ്ട് കീര്‍ത്തി ആസാദ് കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News