ബഫര്‍ സോണ്‍; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി

ബഫര്‍സോണില്‍ ഗ്രൗണ്ട് സര്‍വേക്ക് നിയോഗിക്കപ്പെട്ട തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 30ന് അവസാനിക്കുമായിരുന്ന കമ്മീഷന്റെ കാലാവധി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. സ്ഥലപരിശോധന ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനുവരി രണ്ടാം വാരം സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ നിലവിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കും. തുടര്‍ന്ന്, കൂടുതല്‍ വ്യക്തതയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനായി സമയം നീട്ടിചോദിക്കും. സര്‍വ്വേ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ തദ്ദേശ-സ്വയംഭരണസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നേരിട്ടുള്ള സ്ഥലപരിശോധനയ്ക്കായി വിരമിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. സെപ്റ്റംബര്‍ 30ന് രൂപീകരിച്ച സമിതിയുടെ കാലാവധി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News