
ഇ പി ജയരാജനെതിരായ ആരോപണം സിപിഐഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിഷയം പിബിയില്‍ ചര്‍ച്ചയായില്ല. പിബിയില്‍ ആരും ആ വിഷയം ഉന്നയിച്ചില്ല. കേരളത്തിലെ വിഷയങ്ങള്‍ അവിടെ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇനി അത്തരം വിഷയം ഉണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കാന്‍ ശേഷിയുള്ള നേതൃത്വമാണ് കേരളത്തില്‍ ഉള്ളതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇ.പി വിഷയത്തില്‍ യെച്ചൂരിയുടെ പ്രതികരണം.
രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യം പിബി യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്ന് യെച്ചൂരി അറിയിച്ചു. ത്രിപുര തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണ്ണയ വിഷയവും യോഗം വിലയിരുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒമ്പതിനും പത്തിനും ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ബിജെപി വര്‍ഗീയ ധ്രുവീകരണമാണ് രാജ്യത്ത് നടത്തുന്നതെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാന്‍ പിബി തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഗുരുതരമായ ആശങ്ക നിലനില്‍ക്കുന്നവെന്നും ബിജെപിയുടെ ഭരണം രാജ്യത്തുണ്ടാക്കിയത് ഇതുവരെയില്ലാത്ത പണപ്പെരുപ്പവും ഉയര്‍ന്ന വിലക്കയറ്റവുമാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here