ആംബുലന്‍സ് എത്തിച്ചില്ല, ധാര്‍ഷ്ട്യത്തോടെ പെരുമാറി; സാര്‍ജന്റിനെ സസ്പെന്‍ഡ് ചെയ്തു

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി സാര്‍ജന്റിനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി സാര്‍ജന്റായ പ്രവീണ്‍ രവിയെയാണ് അന്വേഷണവിധേയേമായി സസ്പെന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചെക്കപ്പുകള്‍ കഴിഞ്ഞ ശേഷം രാത്രി 11ന് രോഗിക്ക് തിരികെപോകാനാണ് ആംബുലന്‍സ് ലഭ്യമാകാതെ വന്നത്. ഓക്‌സിജന്‍ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിന് കൊണ്ടുപോയത്. ഓക്‌സിജന്‍ തീരുന്നതിനു മുമ്പ് രോഗിയെ തിരികെ കൊണ്ടു പോകണമായിരുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി രോഗിയെ തിരികെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിക്കുകയായിരുന്നു.

ആംബുലന്‍സും ഡ്രൈവറും ലഭ്യമായിരുന്നെങ്കിലും സാര്‍ജന്റ് അവരെ ബന്ധപ്പെട്ടില്ല. സൂപ്രണ്ട് നേരിട്ടെത്തി ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ബുധനാഴ്ച തന്റെ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിക്കോളാമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here