
അയല്‍വാസികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയാതെ ഇരുട്ടിലായ കുടുംബത്തിന് സിപിഐ എം പ്രവര്‍ത്തകരുടെ ശ്രമഫലമായി വൈദ്യുതിയെത്തി. അങ്കമാലി പാറക്കടവ് സ്വദേശി രാജേഷിനും കുടുംബത്തിനുമാണ് വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ച് കഴിയേണ്ടിവന്നത്. രാജേഷിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ സംബന്ധിച്ച് കൈരളി ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. വാര്‍ത്ത കണ്ട പാറക്കടവിലെ സിപിഐ എം പ്രവര്‍ത്തകര്‍ ഉടന്‍ രംഗത്തിറങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചെങ്കില്‍ മാത്രമേ കണക്ഷന്‍ എടുക്കാന്‍ കഴിയൂ എന്നതായിരുന്നു സാഹചര്യം.
വഴിയില്‍ പോസ്റ്റിട്ട് കണക്ഷന്‍ നല്‍കുന്നതിനെതിരെ അയല്‍വാസികള്‍ കെ എസ് ഇ ബി പാറക്കടവ് സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സിപിഐ എം പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ അയല്‍വാസികള്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായി. മാത്രമല്ല, രാജേഷിന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സമ്മതപത്രവും ഒപ്പിട്ടു നല്‍കി. തര്‍ക്കം അവസാനിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ രാജേഷിന്റെ വീട്ടില്‍ വൈദ്യുതി എത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here