ടി.ഡി.പി റാലിയില്‍ തിക്കും തിരക്കും; 7 മരണം

ടി.ഡി.പി നേതാവ് ചന്ദ്രശേഖര്‍ നായിഡുവിന്റെ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. നെല്ലൂര്‍ ജില്ലയിലെ കണ്ടുകുരിലായിരുന്നു സംഭവം. ആയിരക്കണക്കിന് അനുയായികളാണ് ചന്ദ്രശേഖര്‍ നായിഡുവിന്റെ റാലിയ്ക്ക് എത്തിയത്. നായിഡു വേദിയില്‍ എത്തിയതോടെ അനുയായികള്‍ ഒരുമിച്ചു തടിച്ചുകൂടുകയും വലിയ തിരക്കുണ്ടാകുകയും ചെയ്തു. ഈ തിരക്കില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടയിലാണ് 7 പേര്‍ മരണമടഞ്ഞത്. ഒരുപാട് പേര്‍ക്ക് പരിക്കുകളുണ്ട്.

അപകടം നടന്നയുടന്‍ ചന്ദ്രശേഖര്‍ നായിഡു തന്റെ റാലി നിര്‍ത്തിവെച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here