പെണ്ണുപൂക്കും വസന്തം, വന്നുചേരുക, വരികളായി നിരകളായി- AIDWA സമ്മേളനത്തിന്റെ തീം സോംങ്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോങ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടി നവ്യാ നായരാണ് തീം സോങ് പ്രകാശനം ചെയ്തത്.

പെണ്ണുപൂക്കും വസന്തം വരുന്നതിന്‍ ശംഖനാദം മുഴങ്ങുന്ന വേളയില്‍, വന്നുചേരുക വരികളായി നിരകളായി എന്ന് തുടങ്ങുന്നതാണ് ഗാനം. പെണ്‍പോരാട്ടത്തിന്റെ കനല്‍വഴികള്‍ വരച്ചിടുന്ന വരികള്‍ പ്രസിദ്ധ കവി മുരുകന്‍ കാട്ടാക്കടയുടേതാണ്.

പുഷ്പാവതി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബി.ആര്‍ ബിജുറാമാണ്. ജനുവരി 6 മുതല്‍ 9 വരെ തിരുവന്തപുരത്ത് വെച്ചാണ് ദേശീയ സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News