സംസ്ഥാനത്ത് പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് തുടരുന്നു

സംസ്ഥാനത്ത് വീണ്ടും പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് . 56 ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. എന്‍.ഐ.എ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെയ്ഡ് പുരോഗമിക്കുന്നുണ്ട്. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. റെയ്ഡില്‍ ദില്ലിയിലെ എന്‍.ഐ.എ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത് എറണാകുളം റൂറലിലാണ്.

പത്തനംതിട്ടയില്‍ പോപ്പുലര്‍ഫ്രണ്ട് മുന്‍ സംസ്ഥാന ഭാരവാഹികളുടെ വീട്ടിലും റെയ്ഡ് നടന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. മലപ്പുറത്ത് 4 വീടുകളിലും ആലപ്പുഴയില്‍ അഞ്ചിടത്തും കൊല്ലത്ത് രണ്ടിടത്തുമാണ് റെയ്ഡ് നടന്നത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷവും പി.എഫ്.ഐയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് എന്‍.ഐ.എ നല്‍കുന്ന പ്രാഥമിക വിവരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News