
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെലങ്കാനയില്‍. കര്‍ഷകത്തൊഴിലാളി യൂണിയന്‍ തെലങ്കാന സംസ്ഥാന സമ്മേളന പൊതുസമ്മേളനം പിണറായി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകിട്ട് ഖമ്മത്ത് നടക്കുന്ന റാലിയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കും.
കര്‍ഷക തൊഴിലാളി യൂണിയന്‍ തെലങ്കാന സംസ്ഥാന സമ്മേളനം ഡിസംബര്‍ 29,30,31 തീയതികളില്‍ ഖമ്മത്താണ് നടക്കുന്നത്. 29ന് വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തിലധികം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പൊതുസമ്മേളനത്തിന് മുന്നോടിയായി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രാമീണര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സൂര്യാപേട്ട്, വാറംഗല്‍, ഖമ്മം ജില്ലകളില്‍ നിന്നുള്ള കര്‍ഷക തൊഴിലാളികളാണ് സമ്മേളനത്തില്‍ അണിനിരക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here