ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്; പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പുസ്തകോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. ആദ്യ ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിനാണ് കണ്ണൂര്‍ വേദിയാകുന്നത്. ലൈബ്രറി കോണ്‍ഗ്രസ്സിന്റെ ഭാഗമായ എക്‌സിബിഷനും പുസ്തകോത്സവവുമാണ് ഇന്ന് ആരംഭിക്കുക.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികളാണ് ലൈബ്രറി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ലൈബ്രറി കോണ്‍ഗ്രസ്സില്‍ ലൈബ്രറി പ്രവര്‍ത്തകരും പ്രമുഖ അക്കാദമിക് വിദഗ്ധരും ഗവേഷകരും പ്രതിനിധികളാകും. കലക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ ജനുവരി ഒന്നാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. അനുബന്ധ പരിപാടികളില്‍ മന്ത്രിമാര്‍, ചരിത്രകാരന്‍മാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്യൂബന്‍ അംബാസിഡര്‍ അലഹാന്‍തോ സിമാന്‍ മാറിന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ചിത്ര പ്രദര്‍ശനം, സാംസ്‌കാരിക സദസ്സ്, ലൈബ്രേറിയന്‍മാരുടെ സംഗമം, വിദ്യാര്‍ത്ഥി പ്രതിഭ സംഗമം, കലാ സാഹിത്യകാരുടെ കൂട്ടായ്മ തുടങ്ങി നിരവധിയായ പരിപാടികളാണ് ലൈബ്രറി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News