കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ രണ്ട് പ്രതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍ കാര്‍ബോംബ് സ്‌ഫോടനകേസില്‍ രണ്ട് പ്രതികളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

അറസ്റ്റിലായ രണ്ട് പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സത്യമംഗലം കാടുകളിലെ അസനൂര്‍, കഡംബൂര്‍ മേഖലയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍.ഐ.എ പറയുന്നു.

നേരത്തെ അറസ്റ്റിലായ ഉമര്‍ ഫാറൂഖാണ് യോഗത്തിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ ജമീഷ മുബീന്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ഗൂഢാലോചനയില്‍ പങ്കാളികളായി. ഒക്ടോബര്‍ 23ന് വൈകിട്ടാണ് കോയമ്പത്തൂരില്‍ കാറില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സ്‌ഫോടനത്തിന്റെ ആസൂത്രകരിലൊരാള്‍ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News