വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി; പരുക്കെന്ന് സംശയം

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി, ജനങ്ങള്‍ ഭീതിയില്‍. വയനാട് വാകേരി ഗാന്ധി നഗറിലെ സ്വകാര്യ തോട്ടത്തിലാണ് കടുവയെ അവശനിലയില്‍ കാണപ്പെട്ടത്. കടുവയ്ക്ക് പരുക്ക് ഉണ്ടെന്നാണ് സംശയം. വനം വകുപ്പും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തിയ ശേഷം തുടര്‍നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ തോട്ടത്തില്‍ കടുവ അവശനിലയില്‍ കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 50ലേറെ വരുന്ന വനപാലക സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങുമെന്നാണ് വിവരം.
എന്നാൽ വയനാടിന്റെ വിവിധ മേഖലകളില്‍ കടുവ ഭീതി ഇപ്പോഴും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here