‘എ.കെ ആന്റണിയുടെ പരാമർശം ചർച്ചയാക്കുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രം’; കെ.മുരളീധരൻ എം.പി

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ. ആന്റണിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. ആന്റണിയുടെ പരാമർശം ചർച്ച ചെയ്യുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും ഹിന്ദുത്വത്തെ മൊത്തത്തിൽ ബി.ജെ.പിയ്ക്ക് വിട്ടുകൊടുക്കരുതെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘ കോൺഗ്രസിൽ ബൗദ്ധികവാദികൾക്കും വിശ്വാസികൾക്കും സ്ഥാനമുണ്ട്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും മതത്തെ മതമായും കാണണം. രാഹുൽഗാന്ധി അമ്പലത്തിൽ പോകുന്നതിനെക്കുറിച്ചാണ് സി.പി.ഐ എമ്മിന്റെ പരാതി. ഇന്ദിരാഗാന്ധിയുടെ കാലത്തും രാജീവ്ഗാന്ധിയുടെ കാലത്തും അതത് നേതാക്കൾ ക്ഷേത്രങ്ങളിൽ പോകാറുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുമതത്തിനെ മൊത്തത്തിൽ ബി.ജെ.പിയ്ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്’ മുരളീധരൻ എം.പി പറഞ്ഞു.

കെ.പി.സി.സി പുനഃസംഘടനയിൽ തന്റെ നിലപാടും മുരളീധരൻ വ്യക്തമാക്കി. താൻ ആർക്കെതിരെയും എവിടെയും പരാതി കൊടുത്തിട്ടില്ലെന്നും കെ.സുധാകരൻ തുടരട്ടെ എന്നുള്ളതാണ് തന്റെ നിലപാടെന്നും മുരളീധരൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here