
2022 ല്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരുന്നുകണ്ട തെന്നിന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ ശെല്‍വന്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ അവസാന വാരം പ്രേകരിലേക്കെത്തും.
ഐശ്വര്യ റായ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, പ്രഭു, ശരത്കുമാര്‍, പാര്‍ഥിബന്‍, പ്രകാശ് രാജ്, റഹ്മാന്‍ എന്നിവരടങ്ങിയ വമ്പന്‍ താര നിരയാണ് പൊന്നിയന്‍ ശെല്‍വനില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം അതിന്റെ ആഖ്യാന ശൈലി കൊണ്ടും, നിര്‍മാണ രീതി കൊണ്ടും, വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. വിക്രം, ജയം രവി കാര്‍ത്തി, ഐശ്വര്യ റായ് എന്നിവരെ ടീസറില്‍ കാണാം.
ആദ്യ ഭാഗം എത്തി ഒരു വര്‍ഷത്തിനകം തന്നെ രണ്ടാം ഭാഗം പുറത്തിറക്കും എന്ന് സംവിധായകന്‍ മണിരത്‌നം പ്രേക്ഷകര്‍ക്ക് ഉറപ്പു നല്കിയിരിക്കുന്നു. റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.
ഒന്നാം ഭാഗത്തിന്റെ അവസാന രംഗത്തില്‍ മിന്നിമറഞ്ഞ ദൃശ്യത്തിന്റെ ബാക്കി കഥ എന്താണെന്നറിയാന്‍ പ്രേക്ഷകർ ഏറെ ആകാംഷയിലാണ്. തമിഴ് സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ കൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ ചോള സാമ്രാജ്യത്തിന്റെ കഥയാണ് പറയുന്നത്. പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് അടുത്ത വര്‍ഷം ഏപ്രില്‍ 28 ന് ആയിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here