‘സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ’; പിന്തുണയുമായി കെ മുരളീധരന്‍ എം പി

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് കെ മുരളീധരന്‍ എം പി. പുനഃസംഘടനാ കാര്യം 12 ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും താന്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ എ.കെ.ആന്റണിയെ പിന്തുണയ്ക്കാനും കെ.മുരളീധരന്‍ മറന്നില്ല. ആന്റണിയുടെ പരാമര്‍ശം ചര്‍ച്ച ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാത്രമാണെന്നും ഹിന്ദുത്വത്തെ മൊത്തത്തില്‍ ബി.ജെ.പിയ്ക്ക് വിട്ടുകൊടുക്കരുതെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘കോണ്‍ഗ്രസില്‍ ബൗദ്ധികവാദികള്‍ക്കും വിശ്വാസികള്‍ക്കും സ്ഥാനമുണ്ട്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും മതത്തെ മതമായും കാണണം. രാഹുല്‍ഗാന്ധി അമ്പലത്തില്‍ പോകുന്നതിനെക്കുറിച്ചാണ് സി.പി.ഐ.എമ്മിന്റെ പരാതി… ഇന്ദിരാഗാന്ധിയുടെ കാലത്തും രാജീവ്ഗാന്ധിയുടെ കാലത്തും അതത് നേതാക്കള്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുമതത്തിനെ മൊത്തത്തില്‍ ബി.ജെ.പിയ്ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്’ മുരളീധരന്‍ എം.പി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here