
രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക തയ്യാറാക്കി. പുതിയ സംവിധാനത്തെക്കുറിച്ച് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടി. ഒരു ബൂത്ത് വഴി വിവിധ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സാധ്യമാകുന്ന തരത്തിലാണ് പുതിയ വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക തയ്യാറാക്കിയത്.
പുതിയ സംവിധാനം വഴി വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം. രാജ്യത്ത് 85 ശതമാനം കുടിയേറ്റവും സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ തന്നെയെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്.
അന്യസംസ്ഥാനങ്ങളില്‍ താമസമാക്കിയവര്‍ക്ക് പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ട് തന്നെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനാകും. ഇതിന്റെ പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here