മൂന്നാറില്‍ വിളയാടി പടയപ്പ

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ റോഡിലിറങ്ങിയ കാട്ടു കൊമ്പന്‍ പടയപ്പ വാഹനങ്ങള്‍ തകര്‍ത്തു. വാഹനങ്ങള്‍ വഴി മുടക്കിയതാണ് ആനയെ പ്രകോപിപ്പിച്ചത്.
ഇന്നലെ വൈകുന്നേരമാണ് കുറ്റിയാര്‍വാലിയില്‍ പടയപ്പയിറങ്ങിയത്. റോഡില്‍ നിലയുറപ്പിച്ച കാട്ടു കൊമ്പന്‍ ഇരുചക്ര വാഹനമുള്‍പ്പെടെ തകര്‍ത്തു.

മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ജനവാസ മേഖലയിലിറങ്ങുന്ന പടയപ്പ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ആനയെ കാട് കയറ്റാൻ വനം വകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News