‘മൃദുഹിന്ദുത്വം’; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എ കെ ആന്റണിയെ തള്ളി ഉണ്ണിത്താന്‍

എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് ഒരു സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമോയെന്നുള്ള നിലപാട് സംഘടനയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് കോണ്‍ഗ്രസിന്റേതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേരളത്തിലെ നിലവിലെ സംഘടനാ സംവിധാനം നിര്‍ജീവമാണ്. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ല. അടിയന്തരമായി ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെട്ട് കോണ്‍ഗ്രസിന്റെ പുനഃസംഘടന നടത്തണം. മറിച്ചാണെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും.ഘടക കക്ഷികള്‍ പരസ്യ നിലപാടുകള്‍ എടുക്കുന്നതിനെയും ഉണ്ണിത്താന്‍ വിമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ മുന്നണിയ്ക്കകത്ത് ചര്‍ച്ച ചെയ്ത് നിലപാട് ഏകീകരിക്കുന്നതാണ് ശരിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here