ഭാരത് ജോഡോയിലെ സുരക്ഷ വീഴ്ചയ്ക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്ര സേന

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സിആര്‍പിഎഫിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പ്രവേശിച്ചതുമുതല്‍ ആവശ്യമായ സുരക്ഷ സിആര്‍പിഎഫ് ഒരുക്കിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധി സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 113 തവണയാണ് രാഹുല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നും സിആര്‍പി.എഫ് കുറ്റപ്പെടുത്തുന്നു. ഭാരത് ജോഡോ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം പൊലീസുമായി സഹകരിച്ച് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുന്നുണ്ടെന്നും കേന്ദ്ര സേന വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ദില്ലിയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തോട് കോണ്‍ഗ്രസിന്‍റെ പരാതി. സംഘടന ചുമതലയുള്ള ജന.സെക്രട്ടറി കെ.സി.വേണുഗോപാലായിരുന്നു കത്തയച്ചത്. Z പ്ലസ് കാറ്റഗറി ഉണ്ടായിട്ടും രാഹുലിന് ചുറ്റും സുരക്ഷാവലയം തീര്‍ത്തില്ല. രാജ്യത്തിന്റെ ഐക്യത്തിനായി കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട് എന്നൊക്കെ കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുള്ള മറുപടിയിലാണ് രാഹുല്‍ ഗാന്ധിയാണ് കുഴപ്പക്കാരനെന്ന് സി.ആര്‍.പി.എഫ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here