മൃദുഹിന്ദുത്വത്തിൽ ആന്റണി പറഞ്ഞത് ശരിയായ രാഷ്ട്രീയം; പിന്തുണച്ച് വി.ഡി സതീശൻ

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ.ആന്റണിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പരാമർശത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് ആന്റണിക്ക് പിന്തുണയുമായി സതീശൻ എത്തുന്നത്.

ആന്റണിയുടേത് ശരിയായ രാഷ്ട്രീയമെന്നായിരുന്നു സതീശന്റെ മറുപടി. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുകയല്ല കോൺഗ്രസിന്റെ പണി. ഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണ്. അമ്പലത്തിൽ പോകുന്നവരും കുറിതൊടുന്നവരുമെല്ലാം ബി.ജെ.പിയാണെന്ന് പറയുന്നത് തെറ്റാണെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. ആന്റണിയെ പോലുള്ള മുതിർന്ന നേതാവും അത്തരമൊരു നിലപാടെടുത്തതിൽ സന്തോഷം; വി.ഡി സതീശൻ പറഞ്ഞു.

എ.കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തിന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. പരാമർശത്തെ പിന്തുണച്ചുകൊണ്ട് കെ.മുരളീധരൻ എം.പി മുൻപോട്ടുവന്നിരുന്നു. കോൺഗ്രസിൽ ബൗദ്ധികവാദികൾക്കും മതവിശ്വാസികൾക്കും ഇടമുണ്ടെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായും മതത്തെ മതമായും കാണണമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആന്റണിയെ തള്ളുകയായിരുന്നു. കോണ്‍ഗ്രസ് ഒരു സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമോയെന്നുള്ള നിലപാട് സംഘടനയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News