അരിയില്‍ ഷുക്കൂര്‍ വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരും, ആരോപണം വാസ്തവവിരുദ്ധമെന്ന് PK കുഞ്ഞാലിക്കുട്ടി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ താന്‍ ഇടപെട്ടെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കേസിൽനിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരോപണത്തിന് പിന്നില്‍ സ്വാര്‍ത്ഥതാല്‍പര്യമാണ്. ആരോപണത്തിന് പിന്നില്‍ ചിലരുണ്ട്. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സത്യമെന്തെന്ന് അന്വേഷണത്തിലുടെ അറിയട്ടെ. ഈ വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്തു. അതിനെ നിയമപരമായി നേരിടും. സിവിലായും ക്രിമിനലായും തന്നെ നേരിടും. അപ്പോള്‍ ഗൂഢാലോചനയൊക്കെ പുറത്തുവരും – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരോപണത്തില്‍ കെ സുധാകരന്റെ പ്രതികരണം കൊണ്ട് ബുദ്ധിമുട്ടുണ്ടായെന്നും എന്നാല്‍ അത് പിന്നീട് വിശദീകരിച്ചതോടെ ക്ലിയര്‍ ആയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News