
നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പുതിയ അവകാശവാദം. സുശാന്ത് മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തുവരുന്നത്.
ഇപ്പോഴിതാ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി യൂണിറ്റിലെ ജീവനക്കാരനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. “എനിക്ക് 28 വര്‍ഷത്തിലേറെ ആശുപത്രി പരിചയമുണ്ട്… സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം കണ്ടപ്പോള്‍ അത് ആത്മഹത്യയായി തോന്നിയില്ല. ശരീരത്തിലുടനീളം മുറിവുകളും ഒടിവുകളും ഉണ്ടായിരുന്നു. അന്വേഷണ ഏജന്‍സി എന്നെ വിളിപ്പിച്ചാൽ ഞാന്‍ അവരോടും ഇക്കാര്യം പറയും”, മുംബൈ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാരന്‍ രൂപകുമാര്‍ ഷാ വ്യക്തമാക്കി.
നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ 2020 ജൂണ്‍ 14ന് ബാന്ദ്രയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സിനിമാലോകത്തെന്ന് മാത്രമല്ല അതിന് പുറത്തുള്ള മേഖലകളിലും വളരെയധികം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു വിഷയമാണ്. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ശ്വാസതടസമാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.
നടന്റെ മരണത്തില്‍ വിവിധ കോണുകളില്‍ നിന്ന് അന്വേഷണം ഊര്‍ജിതമാക്കാന്‍ സെൻട്രൽ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തയ്യാറായിട്ടുണ്ട്.
എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പഠനം നിര്‍ത്തിയ ശേഷം തീയറ്റര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച സുശാന്ത് 2008 ല്‍ ടിവി സീരിയലുകളിലൂടെയാണ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പുറമെ വളരെയധികം സന്തോഷവാനായി ആരാധകർ കണ്ടിരുന്ന സുശാന്തിന്റെ കരിയറിലെ ഏറ്റവും സക്‌സസ് ഫുൾ ചിത്രമായിരുന്നു എം.എസ് ധോണി- ദി അണ്‍ടോള്‍ഡ് സ്റ്റോറി’. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് സുശാന്ത് കൂടുതൽ പ്രശസ്തനായത്.
2019 ല്‍ പുറത്തിറങ്ങിയ ‘ഛിച്ചോര്‍’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ബിഗ് സ്‌ക്രീന്‍ സിനിമ,ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. സംവിധായകന്‍ മുഖേഷ് ഛാബ്രയുടെ ‘ദില്‍ ബേചാര’ എന്ന ചിത്രത്തിലാണ് സഞ്ജന സംഘിക്കൊപ്പം താരം അവസാനമായി അഭിനയിച്ചത്. ‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ എന്ന നോവലിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here