
എന്‍ എസ് എസ്സിന്റെ സംവരണ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ജാതി സംവരണം വേണ്ട എന്നത് എന്‍എസ്എസിന്റെ മാത്രം അഭിപ്രായമാണെന്ന് വി ഡി സതീശന്‍ തുറന്നടിച്ചു. സംവരണം പിന്‍വലിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെന്നും, ജാതി സംവരണത്തിന്റെ പേരില്‍ ആനുകൂല്യം കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പിലാക്കാനെന്നും വിഡി സതീശന്‍ കോട്ടയത്ത് പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്നും ജാതിയുടെ പേരിലുള്ള സംവരണം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here