പഠാനിൽ കത്രികവെച്ച് സെൻസർ ബോർഡ്

പഠാൻ സിനിമയിലെ വിവാദമായ ഗാനം ബേഷരം രംഗിൽ മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ പുതിയ പതിപ്പ് സമർപ്പിക്കണമെന്നും സെൻസർ ബോർഡ് പറഞ്ഞു.

ജനുവരി 25നാണ് സിനിമ റിലീസ് ചെയ്യുന്നത്. കാവി നിറമുള്ള വസ്ത്രം ഉപയോഗിച്ചതിന് സിനിമയിലെ ആദ്യ ഗാനമായ ബേഷരം രംഗിനെതിരെ സംഘപരിവാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തുടർന്ന് ഷാരൂഖ് ഖാനെതിരെയും പ്രതിഷേധം വ്യാപിച്ചിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കം രംഗത്തെത്തിയിരുന്നു.

സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതിയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News