
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് തൻ്റെ ഉയർച്ചക്ക് കാരണമെന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പിൻ്റെ വളർച്ചക്ക് മൂന്ന് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട്. കോൺഗ്രസ് നേതാവ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തൻ്റെ തുടക്കം.തന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി ഒരു ബന്ധവുമില്ലെന്നും ഗൗതം അദാനി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധിരുഭായി അംബാനി തനിക്ക് ഏറെ പ്രചോദനമായ വ്യക്തിയാണ് എന്നും അദാനി വ്യക്തമാക്കി.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞങ്ങളുടെ ഗ്രൂപ്പിനുണ്ടായ വളര്‍ച്ചയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് കാരണം. എന്റെ പ്രൊഫഷണല്‍ വിജയം ഏതെങ്കിലും നേതാക്കന്മാര്‍ കാരണം സംഭവിച്ചതല്ല, മറിച്ച് മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ നിരവധി നേതാക്കന്മാരും സര്‍ക്കാരുകളും കൊണ്ടുവന്നിട്ടുള്ള നയങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമായിട്ടുണ്ടായതാണ് തൻ്റെ ബിസിനസ് വിജയം എന്നതാണ് യാഥാർത്ഥ്യം. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഇതെല്ലാം ആരംഭിച്ചതെന്ന് കേള്‍ക്കുമ്പോള്‍ പലരും അത്ഭുതപ്പെടുമെന്നും അദാനി പറഞ്ഞു.
മൂന്ന് ദശാബ്ദത്തിനിടയില്‍ നിരവധി കോണ്‍ഗ്രസ്, ബിജെപി മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിമാരുടെയും നയ പരിഷ്‌കാരങ്ങള്‍ തന്റെ ബിസിനസിന് ഉയർച്ചയുണ്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട് എന്നും അദാനി മൂണ്ടിക്കാട്ടി. 2001ല്‍ ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രി ആയപ്പോള്‍ വികസനത്തിന് മുമ്പൊന്നും ഇല്ലാത്ത രീതിയില്‍ ഊന്നല്‍ നല്‍കിയതായി അദാനി വ്യക്തമാക്കി. ഇത് വ്യവസായങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു, മുമ്പ് കാണാത്ത രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു, അദാനി പറഞ്ഞു.
എന്നാൽ 2001ല്‍ ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ വികസനത്തിന് മുമ്പൊന്നും ഇല്ലാത്ത രീതിയില്‍ ഊന്നല്‍ നല്‍കിയതായും അദാനി കൂട്ടിച്ചേർത്തു.അദാനി ഗ്രൂപ്പിൻ്റെ വളർച്ചക്ക് ഏറെ ഗുണം ചെയ്തു.ഇത് മുമ്പ് കാണാത്ത രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. ഇന്ന് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുമ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട് എന്നും അദാനി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here