പപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബി.ജെ.പി ആരോപണം

കൊച്ചിക്കാരുടെ ന്യൂ ഇയര്‍ വരവേല്‍പ്പിലെ പ്രധാനതാരമായ പപ്പാഞ്ഞിയെ ചൊല്ലി വിവാദം. പുതുവത്സരപുലരിയില്‍ കത്തിക്കാന്‍ തയ്യാറാക്കുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെയാണ് പപ്പാഞ്ഞി വിവാദത്തിലായത്. പപ്പാഞ്ഞിയുടെ മുഖവും നീണ്ട താടിയും പ്രധാനമന്ത്രിയെ ഓര്‍മ്മിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം.

പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ പപ്പാഞ്ഞിയുടെ മുഖം മാറ്റാം എന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയതോടെ നിലവിലെ വിവാദങ്ങള്‍ക്ക് താൽക്കാലിക വിരാമം ആയെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News