ആകാശത്ത് വന്‍ കയ്യാങ്കളി;വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. ഇന്ത്യക്കാരായ യാത്രക്കാര്‍  തമ്മിലാണ് വാക്കേറ്റവും അടിയും നടന്നത്. തായ് സ്മൈല്‍ എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം നടക്കുന്നതും പിന്നീട് ഒരാള്‍കൂടി ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ രണ്ട് പേര്‍കൂടി ഒരാളെ മര്‍ദ്ദിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ എന്താണ് സംഘര്‍ഷത്തിന് കാരണമെന്നത് വ്യക്തമല്ല.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News