ചൈനീസ് വനിതയെത്തിയത് ദലൈലാമയെ അപായപ്പെടുത്താനോ? ദുരൂഹത ഉയരുന്നു

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട്  അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ സ്ഥലമായ ബോധ്ഗയയിൽ ചൈനീസ് വനിതയെ   കണ്ടെത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധനകൾ  കർശനമാക്കിയത്. സോംഗ് സിയോലൻ എന്ന ചൈനീസ് സ്ത്രീയുടെ രേഖാ ചിത്രം പൊലീസ് തയാറാക്കുകയും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ചൈനീസ് ചാര വനിതയാകാം എന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും  സീനിയർ പൊലീസ് സൂപ്രണ്ട് ഹർപ്രീത് കൗർ വ്യക്തമാക്കി.

ഗയയിൽ താമസിക്കുന്ന ചൈനീസ് വനിതയെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വനിതയുടെ താമസ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഹർപ്രീത് കൗർ കൂട്ടിച്ചേർത്തു. പ്രദേശവാസികളോടും ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള വിവരങ്ങൾ അനുസരിച്ച് ഈ വനിത രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ നിലവിൽ  ഒരു വർഷത്തിലേറെയായി ബോധ് ഗയയിലാണ് താമസം. അതേ സമയം  ഇത്തരമൊരു ചൈനീസ് വനിത ഇന്ത്യയിൽ കഴിയുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ യാതൊരു വിധ രേഖകളുമില്ല.

കഴിഞ്ഞ രണ്ട് വർഷം കൊവിഡ് മൂലം മുടങ്ങിയ പതിവ് സന്ദർശനത്തിനായിട്ടാണ് ദലൈലാമ ബോധ് ഗയയിൽ എത്തിയത്. ഡിസംബർ 31 വരെ അദ്ദേഹം അവിടെ തുടരും. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്   മഹാബോധി ക്ഷേത്ര സമുച്ചയത്തിലും ചുറ്റുവശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here