2 സമൂസയ്ക്കും 1 ചായയ്ക്കും അരലിറ്റര്‍ വെള്ളത്തിനും വെറും 490 രൂപ ! ചായകുടി നിര്‍ത്തിയാലോ എന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ചിത്രവും വാര്‍ത്തയും കണ്ടാല്‍ ഒരു ചായയും സമൂസയും ക‍ഴിക്കണം എന്നാഗ്രഹിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് മടിക്കും. ഇത്രയും രൂപ കൊടുത്ത് ചായയും സമൂസയും ക‍ഴിക്കണോ എന്നാകും നമ്മുടെയൊക്കെ ചിന്ത. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയും ചായയേയും സമൂസയേയും കുറിച്ചുള്ളതാണ്.

മുംബൈ വിമാനത്താവളത്തില്‍ രണ്ടു സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു കുപ്പി വെള്ളത്തിനുമായി 490 രൂപ ഈടാക്കിയ വാര്‍ത്ത അമ്പരപ്പോടെയല്ലാതെ ഒരു സാധാണക്കാരനും കേട്ടിരിക്കാന്‍ ക‍ഴിയില്ല. മാധ്യമപ്രവര്‍ത്തക ഫറാ ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ബില്ലാണ് ഏവരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

രണ്ട് സമൂസയ്ക്ക് 260 രൂപയാണ് ചുമത്തിയിരിക്കുന്നത്. ചുക്കു ചായയ്ക്ക് 160 രൂപ. 500 മില്ലിലിറ്റര്‍ വെള്ളത്തിന് മാത്രം 70 രൂപയാണ് ഈടാക്കിയത്. ഇതെന്തൊരു കൊള്ളയാണ് എന്നാണ് സോഷ്യല്‍മീഡിയ ഒന്നാകെ ഇപ്പോള്‍ ചോദിക്കുന്നത്. ഇതിപ്പോ ഒരു ചായകുടിക്കാന്‍ പേടിയണല്ലോ എന്നും സോഷ്യല്‍മീഡിയകളില്‍ ചോദ്യമുയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here