രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു

രാജ്യത്ത്കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ജനുവരി 1 മുതല്‍ ചൈനയില്‍ നിന്നും മറ്റ് അഞ്ചിടങ്ങളില്‍നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്രയ്ക്ക് മുമ്പ് പരിശോധന ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

കൊവിഡ് വ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാണ് കേന്ദ്ര ആരോഗ്യ വകുപ്പ് തീരുമാനം.ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആരംഭിച്ചു .വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധന വര്‍ധിപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ചൈനയില്‍നിന്നും മറ്റ് അഞ്ചിടങ്ങളില്‍നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി . ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്ലന്‍ഡ്, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ എയര്‍ സുവിധ ഫോം പൂരിപ്പിക്കേണ്ടതും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.

യാത്രയ്ക്ക് മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ പരിശോധന ഫലം അപ്ലോഡ് ചെയ്യുകയും വേണം.ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും മന്ത്രാലയം പറയുന്നു. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് വര്‍ധിക്കുന്നതാണ് മുന്നറിയിപ്പിനു കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News