കോഴിക്കോട് പെണ്‍വാണിഭ സംഘം പിടിയില്‍

കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ നാലംഗ സംഘം പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടുന്ന സംഘമാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത് കുടുംബമാണെന്ന വ്യാജേന ഫ്‌ലാറ്റെടുത്താണ് പ്രതികള്‍ പെണ്‍വാണിഭം നടത്തി വന്നത്.

വയനാട് ചീരാല്‍ സ്വദേശിനി ബിന്ദു, മലപ്പുറം താനൂര്‍ സ്വദേശി. ഷാജി, കോഴിക്കോട് പുതിയങ്ങാടി സ്വദേശി കാര്‍ത്തിക്, പെരുവയല്‍ സ്വദേശി റാസിക് എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍കോളേജ് എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മായനാട് മുണ്ടിക്കല്‍താഴെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 4 പേരെ പിടികൂടിയത്.

സമീപവാസികളോട് കുടുംബമാണെന്ന് പറഞ്ഞാണ് ഇവര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. എന്നാല്‍ അസമയത്ത് ഉള്‍പ്പടെ ആളുകള്‍ വന്ന് പോകുന്നത് പതിവായതോടെ സംശയം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. പോലീസ് പരിശോധനയില്‍ സെക്‌സ് റാക്കറ്റ് സംഘം വലയിലായി. കേസില്‍ ഇനിയും പ്രതികള്‍ ഉള്ളതായി വിവരമുണ്ട്. കോവൂര്‍ സ്വദേശിയായ ഫ്‌ലാറ്റ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവര്‍ സംഘത്തിന്റെ പ്രധാനകണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News