‘കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം’; എ.കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗോവിന്ദൻ മാസ്റ്റർ

എ.കെ.ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഈ സമീപനം വെച്ചുകൊണ്ട് അവർക്ക് ബി.ജെ.പിയെ നേരിടാനാകില്ല. ചന്ദനക്കുറിയുള്ളവരെല്ലാം വർഗീയവാദികളല്ലെന്നും വിശ്വാസികളെക്കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി നയമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

എ.കെ.ആന്റണിയുടെ പരാമർശത്തിനെതിരെ കോൺഗ്രസിലും ഭിന്നത രൂക്ഷമാണ്. കോണ്‍ഗ്രസ് ഒരു സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമോയെന്നുള്ള നിലപാട് സംഘടനയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.

എന്നാൽ കെ.മുരളീധരൻ എം.പി ആന്റണിയെ അനുകൂലിക്കുകയായിരുന്നു. രാഷ്ട്രീയത്തെ രാഷ്ട്രീയമായും മതത്തെ മതമായും കാണണമെന്നും നേതാക്കൾ അമ്പലത്തിലേക്ക് പോകുന്നത് തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുമതത്തിനെ മൊത്തത്തില്‍ ബി.ജെ.പിയ്ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും മുരളീധരന്‍ എം.പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here