ഗവര്‍ണര്‍ ഒളിച്ചോടിയോ? സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി കണ്ണൂർ സർവ്വകലാശാല

വിസി പുനഃർനിയമനത്തിന് 2018ലെ യുജിസി ചട്ടങ്ങൾ ബാധകമല്ല എന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഉയർന്ന പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയും പുനഃർനിയമനത്തിന് ബാധകമല്ലെന്നും സർവകലാശാല കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

എന്നാൽ കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുഃനർനിയമനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് ലഭിച്ചിട്ടും ചാൻസലർ കൂടിയായ ഗവർണർക്ക് വേണ്ടി  അഭിഭാഷകരാരും ഇതുവരെ വക്കാലത്ത് ഇട്ടില്ല. ഈ വർഷം ഏപ്രിലിലാണ്  ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് നൽകിയത്.

അതേ സമയം  സുപ്രീം കോടതി നോട്ടീസിന് മറുപടി നൽകാൻ നാലാഴ്ച്ചത്തെ സമയം ഗോപിനാഥ് രവീന്ദ്രൻ അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക സർവകലാശാല കേസിൽ ഗവർണർക്കുവേണ്ടി ഹാജരായത് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ്  കോൺസൽ സികെ ശശിയായിരുന്നു.

സംസ്ഥാന സർക്കാരും, ഗവർണറും തമ്മിൽ ഭിന്നതയിലെത്തിയതിന് ശേഷം  സുപ്രീം കോടതിയിലെത്തിയ  ഫിഷറീസ് സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവർണർക്കുവേണ്ടി ഹാജരായത് വെങ്കിട്ട സുബ്രഹ്മണ്യം ആയിരുന്നു. എന്നാൽ കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനഃർനിയമനവുമായി ബന്ധപെട്ട കേസിൽ ഗവർണർക്കുവേണ്ടി സുപ്രീം കോടതിയിൽ അഭിഭാഷകരാരും ഇതുവരെ വക്കാലത്ത് ഇട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനഃർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരുടെയും ഹർജി പരിഗണിച്ച ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് ഈ വർഷം ഏപ്രിലിൽ ഗവർണർക്കും മറ്റുള്ളവർക്കും നോട്ടീസ് നൽകിയിരുന്നു.കേസിൽ സംസ്ഥാന സർക്കാരും ഇതുവരെ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News