ആറ്റുകാല്‍ കാല്‍വെട്ട് കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

ആറ്റുകാല്‍ കാല്‍വെട്ട് കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. പാടശ്ശേരി സ്വദേശികളാണ് അറസ്റ്റിലായത്. ബിജു, ബൈജു, ശിവകുമാര്‍, ജയേഷ്, അനീഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. 

ആറുപേരും ആറ്റുകാല്‍ പാടശ്ശേരി സ്വദേശികളാണ്. തമ്പാനൂര്‍ പൊലീസില്‍ ബിജുവിനെതിരെ കൊലപാതക കേസും നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയവെ കോട്ടക്കകത്ത് നിന്നാണ് ഇവര്‍ പിടിയിലായത്.

ആറു പേരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. വെട്ടേറ്റ ശരത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ വെട്ടേറ്റ ശരത്തിനെതിരെയും ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here