
സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിൽ ബീഹാറിനെതിരെ കേരളത്തിന് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം ബീഹാറിനെ തകർത്തത്. ഇന്ന് നടന്ന മത്സരത്തിൽ നിജോ ഗിൽബർട്ട് 2 ഗോളും വിശാൽ മോഹനൻ, അബ്ദുൾ റഹിം എന്നിവർ ഓരോ ഗോൾ വീതവും നേടിയതോടെ രണ്ടാം മത്സരത്തിലും കേരളം ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ഏകപക്ഷീയമായ വിജയമായിരുന്നു കേരളം നേടിയത്. എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു കേരളം രാജസ്ഥാനെ തകർത്തത്. രണ്ട് കളിയിൽ രണ്ട് ജയവുമായി കേരളം ബിഹാർ, രാജസ്ഥാൻ, മിസോറം ജമ്മു കശ്മീർ, ആന്ധ്രപ്രദേശ് എന്നിവർ ഉൾപ്പെട്ട രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
ഇന്നത്തെ വിജയത്തോടെ കേരളത്തിന് ആകെ 6 പോയിൻ്റായി. മിസോറാം, ജമ്മു കശ്മീർ എന്നിവർ ഓരോ കളി വീതം ജയിച്ച് 3 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here