കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു

കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട്  വീട്ടുമുറ്റത്തെ മതിലില്‍ ഇടിച്ചു. കോഴഞ്ചേരിയില്‍ നിന്നും മല്ലപ്പള്ളി വരെ വരുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് കിഴ്വായ്പൂര് സ്റ്റോര്‍ മുക്കിലുള്ള തെക്കേതില്‍ വിട്ടില്‍ റ്റി കെ ശ്രീധരന്റ് വിട്ടു മുറ്റത്തെ വീടിനോട് ചേര്‍ന്ന് ഉള്ള മതിലില്‍ ആണ് ഇടിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം.

മുമ്പില്‍ പോയ വാഹനം പെട്ടന്ന് ബ്രേക്ക് പിടിച്ചതോടെ ഡ്രൈവര്‍ ബസ് വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ നിസാര പരിക്കുകളോടെ മല്ലപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here