കേരള സ്‌പെയ്‌സ് പാർക്ക് കെ- സ്‌പെയ്‌സാകുന്നു

കേരള സ്‌പെയ്‌സ് പാര്‍ക്കിനെ കെ സ്‌പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇത് സംബന്ധിച്ച ധാരണാപത്രം മന്ത്രിസഭായോഗംഅംഗീകരിച്ചു.ടെക്‌നോപാര്‍ക്കിന്റെ ഭൂമിയില്‍ നിന്ന് 18.56 ഏക്കര്‍ ഭൂമി സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്‌പെയ്‌സ് പാര്‍ക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

കരാര്‍ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ശമ്പള സ്‌കെയിലില്‍ 10 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം.ഐ ടി പാര്‍ക്കുകള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ,കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവിടങ്ങളില്‍ അധികമുള്ളതോ ദീര്‍ഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്‌പെയ്‌സ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന കാര്യം പരിഗണിക്കും. തിരുവിതാംകൂര്‍ – കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1955 പ്രകാരമാകും കെ സ്‌പെയ്‌സ് രജിസ്റ്റര്‍ ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here